Advertisement

‘സുഡാനി’ എത്തും കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍

April 24, 2018
Google News 1 minute Read
sudani from nigeria film review

നവാഗത സംവിധായകന്‍ സക്കറിയ സംവിധാനം ചെയ്ത് കേരളത്തിലും ഗള്‍ഫ് രാജ്യങ്ങളിലുമായി മികച്ച പ്രതികരണം നേടിയ മലയാള സിനിമ സുഡാനി ഫ്രം നൈജീരിയ കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും. മേയ് 8 മുതല്‍ 19 വരെയുള്ള ദിവസങ്ങളിലാണ് കാന്‍സ് ഫിലിം ഫെസ്റ്റിവല്‍ അരങ്ങേറുന്നത്. മേയ് 14-ാം തിയതിയാണ് സുഡാനി ഫ്രം നൈജീരിയ കാന്‍സില്‍ പ്രദര്‍ശിപ്പിക്കുക. ചിത്രത്തിലെ മജീദ്, സുഡാനി എന്നീ കഥാപാത്രങ്ങളെ സാധരണക്കാരായ മലയാളികള്‍ ഇരു കൈയും നീട്ടി സ്വീകരിച്ചതിനു പിന്നാലെയാണ് ചിത്രത്തെ തേടി മറ്റൊരു നേട്ടം എത്തുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here