Advertisement

മരുമകൾ വന്നുകയറിയ ദിവസം തന്നെ വീട്ടിൽ തീപിടിച്ചു; കഷ്ടിച്ചാണ് രക്ഷപ്പെട്ടത്; വൈറലായി ഒരു സ്ത്രീയുടെ അനുഭവകുറിപ്പ്

April 26, 2018
Google News 1 minute Read
the heart touching story of daughter in law and mother in law

അമ്മായി അമ്മ-മരുമകൾ ബന്ധത്തിൽ പലപ്പോഴും ‘പോര്’ കഥകൾ മാത്രമേ പുറത്തേക്ക് കേട്ടിട്ടുള്ളു. എന്നാൽ അമ്മായി അമ്മ-മരുമകൾക്കിടയിലെ സൗഹൃദത്തെ കുറിച്ചും, അമ്മ-മകൾ ബന്ധത്തെ കുറിച്ചും ആരും പറയാതെ പോകുന്നു. അത്തരത്തിലൊരു അനുഭവക്കുറിപ്പ് പങ്കുവെച്ചുകൊണ്ട് പ്രശസ്ഥ ഫോട്ടോഗ്രാഫർ ജെഎംബി ആകാശ് കുറിച്ച ഫേ്ബുക്ക് പോസ്റ്റാണ് ഇന്ന് ശ്രദ്ധയാകർഷിച്ചിരിക്കുന്നത്.

അറുപതുകാരിയ മൊമേന എന്ന സ്ത്രീയുടെ ചിത്രത്തോടൊപ്പമുള്ള പോസ്റ്റാണ് ആകാശ് പങ്കുവെച്ചിരിക്കുന്നത്. കുറിപ്പ് ഇങ്ങനെ :

‘സുൽത്താനയെ ആദ്യം മകൻ വീട്ടിലേക്ക് കൊണ്ടുവന്നപ്പോൾ എല്ലാവരും ദേഷ്യത്തിൽ ആയിരുന്നു. അവളെ അംഗീകരിക്കാൻ ആരും തയ്യാറായിരുന്നില്ല. ഞാൻ എന്റെ മരുമകളുടെ മുഖത്തേക്ക് നോക്കി, അവളുടെ മുഖത്ത് നിഷ്‌കളങ്കത തീരെയില്ലായിരുന്നു, പകരം മുഖത്തുണ്ടായിരുന്നത് പക്വതയും ധീരതയുമായിരുന്നു. അവളെ കുറിച്ച് എന്റെ ഭർത്താവും മകളുമെല്ലാം എനിക്ക് മുന്നറിയിപ്പ് തന്നു.

അവൾ വന്നുകയറിയ ദിവസം തന്നെ എന്റെ വീട്ടിലെ അടുക്കളയിൽ തീപിടിച്ചു. സാരി അറിയാതെ അടുപ്പിലേക്കായതാണ് തീ പിടിക്കാൻ കാരണം. എന്നാൽ സുൽത്താനയുടെ സമോയിചതമായ ഇടപെടൽ മൂലം ഞാൻ രക്ഷപ്പെടുകയായിരുന്നു. തീ പടരാൻ തുടങ്ങിയപ്പോൾ തന്നെ സുൽത്താനയാണ് ഒരു ബക്കറ്റ് മണൽകൊണ്ടുവന്ന് തീ അണച്ചത്. രക്ഷാപ്രവർത്തനത്തിനിടെ അവളുടെ കൈ പൊള്ളിയെങ്കിലും അവൾ വൻ ദുരന്തത്തിൽ നിന്നും ഞങ്ങളെ രക്ഷിച്ചു.

the heart touching story of daughter in law and mother in law

വീട്ടിലുള്ള എല്ലാവരും ഇതൊരു ദുശ്ശകുനമായാണ് കണ്ടത്. എന്നാൽ അവൾ എങ്ങനെയാണ് ല്ലൊവരെയും രക്ഷിച്ചതിനെ കുറിച്ച് അവരെ ബോധ്യപ്പെടുത്താൻ ഞാൻ ശ്രമിച്ചു. അപ്പോഴേക്കും അവൾ എന്റെ മനസ്സ് കീഴടക്കിയിരുന്നു. എന്നാൽ അവളെ ഇഷ്ടപ്പെടാനോ അംഗീകരിക്കുവാനോ വീട്ടിലാർക്കും കഴിഞ്ഞില്ല. കാരണം അവളൊരു പാവപ്പെട്ട വീട്ടിലെ പെൺകുട്ടിയായിരുന്നു. ഒരിക്കൽ പോലും തങ്ങളെ വിളിച്ച് ഭക്ഷണം നൽകാൻ കഴിയാത്ത ഒരു കുടുംബത്തിൽ നിന്നും മരുമകളെ ലഭിച്ചത് ഒരു നഷ്ടമാണെന്ന് എന്റെ ഭർത്താവ് പറഞ്ഞു. എന്തുകൊണ്ടാണ് സുൽത്താനയോട് ഇത്ര ദേഷ്യമെന്ന് ചോദിച്ചപ്പോൾ ഭർത്താവ് പറഞ്ഞത് അവൾ കറുത്തതും പാവപ്പെട്ടതാണെന്നും കാരണമായിരുന്നു. ഞാനും കറുത്തിട്ടാണ്, ഞാനും പാവപ്പെട്ട വീട്ടിലെയാണ് എന്ന് കരുതി എന്നെയും ഇഷ്ടമല്ലെയെന്ന് ഞാൻ ചോദിച്ചു. ഇത്രയധികം വെറുപ്പ് ഏറ്റുവാങ്ങുമ്പോഴും അവൾ ഈ വീട്ടിൽ പുഞ്ചിരിച്ചും സന്തോഷം പരത്തിയും ജീവിച്ചു.

വിവാഹം കഴിഞ്ഞ് മൂന്ന് വർഷം കഴിഞ്ഞിട്ടും അവൾക്ക് കുട്ടിയുണ്ടാകാത്തത് വീണ്ടും വീട്ടുകാരുടെയുള്ളിൽ അവളോടുള്ള ദേഷ്യം ആളികത്തിച്ചു. എന്നാൽ മറ്റുള്ളവരുടെ കുത്തുവാക്കുകളിൽ നിന്നും അവളെ രക്ഷിക്കാൻ സധാ ആ വീട്ടിൽ ഞാൻ അവളോടൊപ്പം നിന്നു. എന്നാൽ കുഞ്ഞില്ലാത്ത ദുഃഖം അവളെ വല്ലാതെ ബാധിച്ചുതുടങ്ങിയിരുന്നു. അവളുടെ മുഖത്തെ പ്രസരിപ്പ് നഷ്ടമായിത്തുടങ്ങിയിരുന്നു. അവളെ അവളുടെ വീട്ടിലേക്ക് തിരിച്ചയക്കാനുള്ള കാരണമായാണ് ഇതിനെ വീട്ടിലുള്ളവർ കണ്ടത്.

ഒരു ദിവസം ഞാനവളെ വിളിച്ചു, ഒരുങ്ങി നിൽക്കാൻ പറഞ്ഞു. സഹോദരിയുടെ വീട്ടിലേക്ക് പോവുകയാണ് എന്ന വ്യാജേന ഞങ്ങൾ അവിടെ നിന്നും ഇറങ്ങി. ഒരു ആശുപത്രിയിലേക്കാണ് ഞങ്ങൾ നേരെ പോയത്. അവൾക്ക് വേണ്ട ചികിത്സ കൊടുത്തു.

ആറ് മാസത്തിന് ശേഷം സുൽത്താന ഗർഭിണിയായി. ഒരുവിൽ പ്രസവിക്കാറായി. പ്രസവത്തിനിടെ തനിക്കെന്തെങ്കിലും സംഭവിച്ചാൽ കുഞ്ഞിനെ മറ്റാരുടേയും കയ്യിൽ ഏൽപ്പിക്കരുതെന്നും എന്നോട് തന്നെ നോക്കണമെന്നും അവൾ ആവശ്യപ്പെട്ടു. പ്രാർത്ഥനയോടെയാണ് ഞാൻ ആ മണിക്കൂറുകൾ തള്ളി നീക്കിയത്. എന്നാൽ ഭയന്ന പോലെ ഒന്നും സംഭവിച്ചില്ല. ആരോഗ്യാനായ ഒരു ആൺ കുഞ്ഞിനാണ് സുൽത്താന ജന്മം നൽകിയത്.

നാൽപ്പത് വർഷമായി കുടുംബത്തിന് വേണ്ടി പുറത്ത് ജോലിചെയ്തിരുന്നത് ഞാനായിരുന്നു. എന്റെ ആരോഗ്യം എന്നെ അനുവദിക്കുന്നില്ലായിരുന്നുവെങ്കിൽ കൂടി ഞാൻ ജോലിയിൽ നിന്നും ഒരു ദിവസം പോലും അവധിയെടുത്തില്ല. എന്നാൽ ഒരുദിവസം സുൽത്താന വന്നിട്ട് പറഞ്ഞു നമുക്ക് രണ്ട് പേർക്ക് ഒരു ജോലി കിട്ടിയിട്ടുണ്ടെന്ന്. എന്ത് ജോലിയാണെന്ന് ചോദിച്ചപ്പോൾ അവൾ അവളുടെ കൈയ്യിലുള്ള കുഞ്ഞിനെ എന്റെ കയ്യിലേക്ക് ഏൽപ്പിച്ചു.

the heart touching story of daughter in law and mother in law

അവനെ നോക്കുന്നതും കളിപ്പിക്കുന്നതുമാണ് എന്റെ പുതിയ ജോലി എന്നായിരുന്നു അവളുടെ ഉത്തരം. എന്നാൽ വീട്ടുകാര്യങ്ങൾ നോക്കാൻ പണം വേണമെന്നും അതിനായി എന്തുചെയ്യുമെന്നും ഞാൻ ചോദിച്ചപ്പോൾ അവൾ ാെരു കാർഡ് എന്റെ കയ്യിലേക്ക് തന്നു. വായിക്കാൻ അറിയാത്തതിനാൽ അവൾ തന്നെയാണ് അത് വിവരിച്ച് തന്നത്. അടുത്തുള്ള ഒരു ഗാർമെന്റ് ഫാക്ടറിയിൽ അവൾക്ക് ജോലി ലഭിച്ചിരിക്കുന്നു.

ജോലി ഉപേക്ഷിച്ച ഞാൻ എന്റെ കൊച്ചുമകനെയും കളിപ്പിച്ച് വീട്ടിൽ ഇരിക്കുകയാണ്. ഈ ഒരു വിശ്രമമാണ് വർഷങ്ങളായി ഞാൻ ആശിച്ചത്. എന്നാൽ വീട്ടിലെ ആരും എന്നെ മനസ്സിലാക്കിയിരുന്നില്ല, എന്റെ മരുമകൾ മാത്രമാണ് എന്നെ മനസ്സിലാക്കിയത്. മരുമകളായി വന്ന് ഇന്ന് അവൾ എന്റെ അമ്മയായി മാറിയിരിക്കുകയാണ്. ‘

പതിനായിരക്കണക്കിന് ആളുകളാണ് ഈ കഥ ഫേസ്ബുക്കിൽ ഷെയർ ചെയ്തിരിക്കുന്നത്. സാധാരണക്കാരുടെ ജീവിതത്തിൽ നടക്കുന്ന ഇത്തരം ചെറിയ നന്മ നിറഞ്ഞ സംഭവങ്ങൾ താൻ പകർത്തിയ അവരുടെ ചിത്രത്തോടൊപ്പം പങ്കുവെക്കാറുണ്ട് ജെഎംബി ആകാശ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here