Advertisement

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ തൊഴിലവസരം

April 27, 2018
Google News 2 minutes Read
2000 vacancy in SBI

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 2000 ഒഴിവുകൾ. പ്രൊബേഷനറി ഓഫീസർ തസ്തികയിലേക്കാണ് നിയമനം. യോഗ്യത ബിരുദം. 23,700 രൂപ മുതൽ 42,020 രൂപ വരെയാണ് ശമ്പളം.

തിരഞ്ഞെടുപ്പ്: പ്രാഥമികപരീക്ഷ, മെയിൻ പരീക്ഷ, ഗ്രൂപ്പ് എക്‌സർസൈസ് & ഇന്റർവ്യു. പരീക്ഷകളെല്ലാം ഓൺലൈനായിരിക്കും. പ്രാഥമികപരീക്ഷ ഒബ്ജക്ടീവ് രീതിയിലും. മെയിൻ പരീക്ഷയ്ക്ക് 200 മാർക്കിന്റെ ഒബ്ജക്ടീവ് ടെസ്റ്റും 50 മാർക്കിന്റെ വിവരണാത്മക പരീക്ഷയുമുണ്ടാവും.

ജനറൽ, ഒ.ബി.സി എന്നീ വിഭാഗക്കാർക്ക് 600 രൂപയും, എസ്.സി., എസ്.ടി., അംഗപരിമിതർ എന്നിവർക്ക് 100 രൂപയുമാണ് അപേക്ഷാ ഫീസ്. https://bank.sbi/careers അല്ലെങ്കിൽ https://www.sbi.co.in/careser എന്നീ വെബ്‌സൈറ്റുകളിലൂടെ മെയ് 13 ന് മുമ്പായി അപേക്ഷ സമർപ്പിക്കണം.

2000 vacancy in SBI

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here