Advertisement

സോഷ്യല്‍ മീഡിയ ഹര്‍ത്താലില്‍ ഗൂഢാലോചന നടന്നു; മുഖ്യമന്ത്രി

April 27, 2018
Google News 0 minutes Read

കത്‌വയില്‍ എട്ടു വയസുകാരി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട ശേഷം കൊല്ലപ്പെട്ട വിഷയത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നടന്ന അപ്രഖ്യാപിത സോഷ്യല്‍ മീഡിയ ഹര്‍ത്താല്‍ ഗൂഢാലോചനയുടെ ഭാഗമായി നടന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിഷേധത്തെ വഴി തിരിച്ച് വിടാനും വിഷയത്തിലുള്ള പ്രതിഷേധത്തില്‍ നിന്ന് ജനങ്ങള്‍ വ്യതിചലിക്കാനും ചിലര്‍ ഗൂഢാലോചന നടത്തിയതിന്റെ ഫലമാണ് അപ്രാഖ്യാപിത ഹര്‍ത്താലും അതേ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഉൗഹിക്കാൻ കഴിയാത്ത ആപത്തിലേക്ക്​ നാടിനെ എത്തിക്കാനായിരുന്നു ഇവരുടെ ശ്രമമെന്നും പിണറായി പറഞ്ഞു. ഹർത്താലിലുടെ ഒരു വിഭാഗത്തെ പ്ര​േകാപിപ്പിക്കാനാണ്​ ശ്രമിച്ചത്​. ചിലർ അതിൽ വീണു. വർഗീയതയുണ്ടാക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നു. ഇത്തരം ശ്രമങ്ങൾ തിരിച്ചറിയണമെന്നും പിണറായി ആവശ്യപ്പെട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here