Advertisement

ഛത്തീസ്ഗഢില്‍ ഏറ്റുമുട്ടല്‍; ഏട്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

April 27, 2018
Google News 0 minutes Read

ചത്തീസ്ഗഢിലെ ബിജാപുര്‍ ജില്ലിയില്‍ നടന്ന ഏറ്റമുട്ടലില്‍ എട്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. തെലങ്കാന ചത്തീസ്ഗഢ്  അതിര്‍ത്തിയിലെ പെന്റ ഗ്രാമത്തിനോടു ചേര്‍ന്ന വനമേഖലയിലാണ് സംഭവം. പ്രദേശത്തുനിന്ന് വന്‍ ആയുധ ശേഖരം പിടിച്ചെടുത്തിട്ടുണ്ട്.

തെലങ്കാന അതിര്‍ത്തിയിലെ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയില്‍ തെലങ്കാന പോലീസിന്റെ നക്‌സല്‍ വിരുദ്ധ സേനയും സുരക്ഷാസേനയും സംയുക്തമായാണ് ഇത്തരമൊരു നീക്കം. പ്രദേശത്ത് നിന്ന് രണ്ട് റൈഫിളുകള്‍, ആറ് റോക്കറ്റ് ലോഞ്ചറുകള്‍, മൂന്ന് ഗ്രനേഡുകള്‍ എന്നിവ കണ്ടെടുത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here