Advertisement

മോദി ചൈനയില്‍; ഷി ജിന്‍ പിംഗുമായി കൂടിക്കാഴ്ച നടത്തി

April 27, 2018
Google News 0 minutes Read

പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയില്‍. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗുമായി മോദി കൂടിക്കാഴ്ച നടത്തി. അനൗപചാരിക ചര്‍ച്ചകളാണ് ഇരുവരും തമ്മില്‍ നടന്നത്. ഇന്ത്യയും ചൈനയും ഒന്നിച്ച് കരുത്തുള്ള ഏഷ്യ പടത്തുയര്‍ത്തണമെന്ന് മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു. രണ്ട് രാജ്യങ്ങളെയും സംബന്ധിക്കുന്ന ഫലവത്തായ ചര്‍ച്ചകളാണ് നടന്നതെന്ന് മോദിയും പ്രതികരിച്ചു. ഷി ജിന്‍ പിംഗ് നേരിട്ടെത്തിയാണ് മോദിയെ സ്വീകരിച്ചത്.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി  ചൈനയിലെത്തിയത്. ആദ്യ ദിനം ചര്‍ച്ചകള്‍ക്ക് ശേഷം പ്രധാനമന്ത്രിക്കായി ഷി ജിന്‍ അത്താഴ വിരുന്ന് ഒരുക്കിയിട്ടുണ്ട്. നാളെ ബോട്ട് സഫാരി, തടാകത്തിന്‍റെ കരയില്‍ നടന്നുള്ള സംഭാഷണം എന്നീ പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്.

അനൗപചാരിക ചർച്ച ആയതിനാൽ കരാറുകൾ ഔന്നും സന്ദർശനവേളയിൽ ഒപ്പുവയ്ക്കില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here