Advertisement

ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധം; വിദ്യാര്‍ത്ഥികള്‍ക്കുള്ള യാത്ര ഇളവുകള്‍ അവസാനിപ്പിക്കുമെന്ന് ബസ് ഉടമകള്‍

April 27, 2018
Google News 0 minutes Read

വിദ്യാർത്ഥികൾക്കുള്ള യാത്ര ഇളവ് അവസാനിപ്പിക്കുമെന്ന് സ്വകാര്യ ബസ് ഉടമകള്‍. ജൂണ്‍ ഒന്ന് മുതൽ വിദ്യാർത്ഥികൾക്ക് ഇളവ് യാത്ര അനുവദിക്കില്ലെന്നും ബസ് ഒാണേഴ്സ് അസോസിയേഷന്‍ കമ്മിറ്റി. ഇന്ധന വില വര്‍ധനവിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് ബസ് ഉടമകള്‍. ഡീസൽ വില വർധനവ് കാരണം വ്യവസായം വലിയ പ്രതിസന്ധി നേരിടുന്നുവെന്നും ബസ് ചാര്‍ജ് കൂട്ടണമെന്ന് ആവശ്യപ്പെടുന്നില്ലെന്നും ബസ് ഉടമകള്‍ പറഞ്ഞു.

ക്ലാസുകള്‍ ആരംഭിച്ചാല്‍ ദിനംപ്രതി ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വളരെ കൂടുതലാണ്. ഇന്ധന വില വര്‍ധനവ് കണക്കിലെടുത്ത് എതെങ്കിലും തരത്തിലുള്ള ആനുകൂല്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറല്ലാത്ത സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഇളവ് നല്‍കുന്നതില്‍ നിന്ന് മാറി നില്‍ക്കാന്‍ തീരുമാനിക്കുന്നതെന്ന് ബസ് ഓണേഴ്‌സ് അസോസിയേഷന്‍ കമ്മിറ്റി വ്യക്തമാക്കി.

വിദ്യാർഥികളെ ഇളവ് നൽകണമെങ്കിൽ സർക്കാർ സബ്സിഡി അനുവദിക്കണവെന്നും സർക്കാരിന്‍റെ ഭാഗത്തു നിന്നും അനുകൂല തീരുമാനം ഇല്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന നിലപാടിലാണ് ബസ് ഉടമകള്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here