Advertisement

ഇടത് ഐക്യം ഉറപ്പിക്കും; സുധാകര്‍ റെഡ്ഡി

April 29, 2018
Google News 0 minutes Read

ഇടത് പാര്‍ട്ടികളുടെ ഐക്യം ഉറപ്പിക്കുമെന്ന് മൂന്നാമതും സിപിഐ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സുധാകര്‍ റെഡ്ഡി. ഇടത് ഐക്യം ഊട്ടിയുറപ്പിക്കാന്‍ എല്ലാവരും പരിശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഎം, സിപിഐ പാര്‍ട്ടികള്‍ ഇടത് ഐക്യത്തിനായി മുന്നിട്ടിറങ്ങണമെന്നും സുധാകര്‍ റെഡ്ഡി പറഞ്ഞു. കെ.എം മാണിയുമായുള്ള ബന്ധത്തെ കുറിച്ച് ഏതെങ്കിലും ഒരു പാര്‍ട്ടിയല്ല തീരുമാനിക്കേണ്ടതെന്നും സുധാകര്‍ റെഡ്ഡി കൊല്ലത്ത് പറഞ്ഞു.

കൊല്ലത്ത് നടന്ന പാര്‍ട്ടി കോണ്‍ഗ്രസിലാണ് സുധാകര്‍ റെഡ്ഡിയെ വീണ്ടും ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here