Advertisement

ബംഗാള്‍ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്; മൂന്നിലൊന്ന് സീറ്റുകളിലും എതിരാളികളില്ലാതെ തൃണമൂല്‍

April 30, 2018
Google News 0 minutes Read

ബംഗാളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്‍പേ തന്നെ മൂന്നിലൊന്ന് സീറ്റുകളിലും മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് വിജയമുറപ്പിച്ചു. തിരഞ്ഞെടുപ്പ് നടക്കുന്ന 34 ശതമാനത്തോളം സീറ്റുകളില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിട്ടുള്ളത് തൃണമൂല്‍ മാത്രമാണ്. പ്രതിപക്ഷ പാര്‍ട്ടികളില്‍ ആരും തന്നെ അവിടങ്ങളില്‍ തൃണമൂലിന് എതിരാളികളായി പത്രിക സമര്‍പ്പിക്കാത്തതിനാല്‍ അത്രയും സീറ്റുകളില്‍ മമതയുടെ പാര്‍ട്ടിക്ക് വിജയമുറപ്പിക്കാം. ശനിയാഴ്ചയായിരുന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം. 58,692 പഞ്ചായത്തുകളില്‍ 20,000 പഞ്ചായത്തുകളിലാണ് തൃണമൂല്‍ തനിച്ച് മത്സരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here