Advertisement

ഉനയില്‍ ഗോസംരക്ഷകരുടെ മര്‍ദ്ദനത്തിരയായ ദളിതര്‍ ഹിന്ദമതം ഉപേക്ഷിച്ചു

April 30, 2018
Google News 0 minutes Read

ഗുജറാത്തിലെ ഉനയില്‍ രണ്ടു വര്‍ഷം മുന്‍പ് ഗോസംരക്ഷകരുടെ മര്‍ദ്ദനത്തിനിരയായ ദളിതര്‍ ഹിന്ദു മതം ഉപേക്ഷിച്ച് ബുദ്ധമതം സ്വീകരിച്ചു. കഴിഞ്ഞ ദിവസം ഇവരെ ഗ്രാമത്തില്‍ തന്നെയുള്ള ചിലര്‍ വീണ്ടും ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ്​ ഹിന്ദുമതം ഉപേക്ഷിച്ച് ബുദ്ധമതം സ്വീകരിക്കുന്നതായി ഉനയിലെ ഇരകളടക്കം 45 കുടുംബങ്ങൾ പ്രഖ്യാപിച്ചത്. ഉന ഇരകളായ ബാലുഭായ് ശരവയ്യ, മക്കളായ രമേശ്, വശ്രം എന്നിവരും ബാലുഭായിയുടെ ഭാര്യ കൻവർ ശരവയ്യയും ബുദ്ധമതം സ്വീകരിച്ചവരിൽ ഉൾപ്പെടുന്നു. മർദനമേറ്റ ബാലുഭായിയുടെ ബന്ധുക്കളായ അശോക്, ബെച്ചർ എന്നിവരും ബുദ്ധമതം സ്വീകരിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here