പൊതുനിരത്തില്‍ കെട്ടിപ്പിടിച്ച കമിതാക്കള്‍ക്ക് കൊല്‍ക്കത്ത മെട്രോയില്‍ ക്രൂര മര്‍ദ്ദനം
കെട്ടിപ്പിടിച്ചതിന്റെ പേരില്‍ കമിതാക്കള്‍ക്ക് കൊല്‍ക്കത്ത മെട്രോയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദനം. തിങ്കളാഴ്ചയാണ് സംഭവം. യാത്രക്കാരില്‍ ഒരാള്‍ പങ്കുവെച്ച ചിത്രത്തില്‍ കമിതാക്കള്‍ കെട്ടിപ്പിടിക്കുന്നതും അവരെ ഒരുകൂട്ടം ആളുകള്‍ മര്‍ദിക്കുന്നതും വ്യക്തമാവുന്നുണ്ട്. ഇവരെ കോച്ചിന് വെളിയിലേയ്ക്ക് തള്ളിയിട്ട് ആള്‍ക്കൂട്ടം മര്‍ദ്ദിക്കുകയായിരുന്നു. മറ്റ് കോച്ചില്‍ നിന്ന് ഇറങ്ങി വന്ന ചിലര്‍ ഇവരെ രക്ഷപെടുത്താന്‍ ശ്രമിച്ചെങ്കിലും ആക്രമികള്‍ വഴങ്ങിയില്ല. സമീപത്തുണ്ടായിരുന്ന യുവാവ് മൊബൈലില്‍ എടുത്ത ഫോട്ടോ പുറത്തായതോടെയാണ് സംഭവം പുറത്തറിയുന്നത്.
സംഭവത്തില്‍ നിലവില്‍ ആരുടേയും പരാതി ലഭിച്ചിട്ടില്ലെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നുമാണ് അധികൃതര്‍ വ്യക്തമാക്കിയത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here