Advertisement

സ്വന്തമായി കൂരയില്ലാതെ അമ്മയും രണ്ട് മക്കളും; കരളലിയിക്കുന്ന മൂന്ന് ജീവിതങ്ങള്‍…

May 1, 2018
Google News 0 minutes Read

പത്തനംതിട്ടയിലെ പ്രമാടം ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാര്‍ഡില്‍ കൊട്ടിപ്പള്ളി ജംഗ്ഷന് സമീപം കൂവക്കര വീട്ടില്‍ സ്മിതയും മക്കളായ സിജോ, റിജോ എന്നിവരും ആരും തുണയില്ലാതെ ഒരു കെട്ടിടാവശിഷ്ടത്തിലാണ് താമസിക്കുന്നത്. അമ്മയ്ക്കും മക്കള്‍ക്കും കേറി കിടക്കാന്‍ തകര്‍ന്നുകിടക്കുന്ന ഈ കെട്ടിടമാണ് ആകെയുള്ളത്. ജീവിതത്തില്‍ മറ്റാരും ഇവര്‍ക്ക് തുണയായില്ല. ഭര്‍ത്താവ് മരിച്ചതിന് ശേഷം സ്മിത ഭര്‍തൃവീട്ടില്‍ നിന്ന് പലകാരണങ്ങളാല്‍ പുറത്താക്കപ്പെട്ടു. ഇന്ന് ആരുടെയും തുണയില്ലാതെ, അവര്‍ വേണ്ടത്ര സുരക്ഷയില്ലാത്ത തകര്‍ന്ന കെട്ടിടത്തിലാണ് അഭയം തേടിയിരിക്കുന്നത്. കയറി കിടക്കാന്‍ ഒരു കൂരയെങ്കിലും വേണമെന്നാണ് സ്മിത തൊഴുകയ്യോടെ അപേക്ഷിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here