Advertisement

കോട്ടയം പുഷ്പനാഥ് അന്തരിച്ചു

May 2, 2018
Google News 1 minute Read
kottayam pushpanadh

ഡിക്റ്ററ്റീവ് നോവലിസ്റ്റ്  കോട്ടയം പുഷ്പനാഥ് അന്തരിച്ചു.എഴുപതു കാലങ്ങളിൽ മലയാളിയെ വായനയോട് അടുപ്പിച്ച നോവലിസ്റ്റാണ് കോട്ടയം പുഷ്പനാഥ്.  പുഷ്പ നാഥന്‍ പിള്ള എന്നാണ് യഥാര്‍ത്ഥ നാമം. കോട്ടയം പുഷ്പനാഥ് എന്നത് തൂലികാ നാമമാണ്.  മകന്‍ സലിം പുഷ്പനാഥ് ഒരു മാസം മുമ്പ് മരിച്ചിരുന്നു.

കോട്ടയം ജില്ലയിൽ ചരിത്രാധ്യാപകനായി ഔദ്യോഗിക ജീവിതം നയിച്ച ഇദ്ദേഹം വിരമിച്ച ശേഷമാണ്  മുഴുനീള സാഹിത്യകാരനാകുന്നത്. മുന്നൂറോളം നോവലുകൾ ഇദ്ദേഹം എഴുതിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ബ്രഹ്മരക്ഷസ്, ചുവന്ന അങ്കി എന്നീ കൃതികള്‍ ചലച്ചിത്രമായി. പല നോവലുകളും തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്.

kottayam pushpanadh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here