Advertisement

ട്രെയിനിലെ ചായ കെറ്റിലിൽ കക്കൂസിലെ വെള്ളം നിറച്ച് ജീവനക്കാർ; വീഡിയോ പുറത്ത്

May 3, 2018
Google News 2 minutes Read
train unhealthy

ട്രെയിൻ ഭക്ഷണത്തിന്റെ നിലവാരത്തെ കുറിച്ചുള്ള ചർച്ചയ്ക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. ട്രെയിൻ യാത്രക്കാർക്ക് മെച്ചപ്പെട്ട സൗര്യമൊരുക്കാൻ റെയിൽവേ അധികൃതർ ശ്രമിക്കുന്നുണ്ടെന്ന് പറയുമ്പോഴും നിലവാരത്തിന്റെ കാര്യത്തിൽ ഇന്നും റെയിൽവേ ഭക്ഷണം നന്നേ പിറകിലാണ്. ഈ വസ്തുത അടിവരയിട്ട് ഉറപ്പിക്കുന്ന വീഡിയോ ആണ് ഇന്ന് പുറത്തുവന്നിരിക്കുന്നത്.

ട്രെയിനിൽ ചായ വിതരണം ചെയ്യുന്ന ചായ കെറ്റിലിൽ കക്കൂസിലെ വെള്ളം നിറച്ച് കൊണ്ടുപോകുന്ന ദൃശ്യമാണ് സോഷ്യൽ മീഡിയയിൽ ഇന്ന് വൈറലായിരിക്കുന്നത്. പുനിത്ത് ത്യാഗിയാണ് തന്റെ മൊബൈൽ ക്യാമറയിൽ ഈ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് ഈ വീഡിയോ പുനീത് പങ്കുവെച്ചത്.

സംഭവത്തിൽ പ്രതിഷേധവുമായി നിരവധി പേരാണ് ട്വിറ്ററിൽ രംഗത്തെത്തിയിരിക്കുന്നത്. റെയിൽവേയുടെ നിലവാരത്തകർച്ചയെയാണ് ഇത് കാണിക്കുന്നതെന്നും, എത്രയെത്ര ആരോഗ്യ പ്രശ്‌നങ്ങളാണ് യാത്രക്കാർക്ക് ഇതുമൂലം ഉണ്ടാകുക എന്നും ട്വിറ്ററാറ്റികൾ ചോദിക്കുന്നു.

മുമ്പ് റെയിൽവേ പാൻട്രി വൃത്തിഹീനമായതുമൂലം മുളച്ചു പൊന്തിയ ഫംഗസ്, റെയിൽവേ ഭക്ഷണത്തിലെ പാറ്റ, പല്ലി എന്നിവയെല്ലാം വാർത്തയിൽ ഇടം പിടിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here