16
Jan 2019
Wednesday
Save Alappad

രോഗിയായ ഇന്ത്യൻ തടവുകാരനെ പാകിസ്ഥാൻ വിട്ടയച്ചു

indian prisoner

പാകിസ്ഥാനിൽ തടവിൽ കഴിഞ്ഞിരുന്ന 21കാരനായ ജതീന്ദ്ര അർജാൻവാരെ പാകിസ്ഥാൻ വിട്ടയച്ചു. അർജാൻവാരെ ജയിൽ മോചിതനായി ഇന്ത്യയിൽ തിരിച്ചെത്തി. 2013 മുതൽ പാകിസ്ഥാനിലെ ജയിലിലായിരുന്നു ജതീന്ദ്ര. മധ്യപ്രദേശ് സ്വദേശിയായ ജതീന്ദ്ര ഇന്ത്യയിൽ തിരിച്ചെത്തിയതിൻറെ സന്തോഷം അറിയിച്ചു.

തനിക്ക് ടിബിയും ക്യാൻസറുമാണെന്നും പാകിസ്ഥാനിലെ ജയിലിൽ ചികിത്സയിലായിരുന്നുവെന്നും ഇന്ത്യയിലേക്ക് തിരിച്ചെത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ജതീന്ദ്ര എഎൻഐയോട് പറഞ്ഞു.

ബുധനാഴ്ചയാണ് പാകിസ്ഥാൻ ഫോറിൻ ഓഫീസ് ജതീന്ദ്രയുടെ മോചനകാര്യം പുറത്തുവിട്ടത്. അസുഖബാധിതനായതിനാലാണ് ജയിലിൽ നിന്ന് വിടുന്നതെന്ന് പാകിസ്ഥാൻ അറിയിച്ചിരുന്നു.

Top