Advertisement

കൈപടമുകളിലെ ടാറ്റാ മോട്ടേഴ്‌സില്‍ തീപിടുത്തം; ആളപായമില്ല

May 5, 2018
Google News 0 minutes Read

കാക്കനാട് സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ കൈപടമുകളിലെ ടാറ്റാ മോട്ടേഴ്‌സിന്റെ വര്‍ക്ഷോപ്പില്‍ തീപിടുത്തം. വാഹനങ്ങള്‍ നന്നാക്കാനായി നിര്‍ത്തിയിട്ടിരിക്കുന്ന ഷെഡ്ഡിന് സമീപമാണ് തീപിടുത്തം ഉണ്ടായത്. മാലിന്യകൂമ്പാരത്തില്‍ നിന്ന് തീ ഉയര്‍ന്നപ്പോഴാണ് ജോലിക്കാര്‍ ഇക്കാര്യം ശ്രദ്ധിച്ചത്. ഉടന്‍ തന്നെ തീയണക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചു. തീ പടര്‍ന്നതോടെ വര്‍ക്ഷോപ്പിലെ വാഹനങ്ങള്‍ തൊഴിലാളികള്‍ ചേര്‍ന്ന് പുറത്തെത്തിച്ചു. അതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. കാക്കനാട് നിന്നുള്ള രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. അപകടത്തില്‍ ആളപായമില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here