Advertisement

ഹാരിസണ്‍ ഭൂമി കേസ്; ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്

May 5, 2018
Google News 0 minutes Read

ഹാരിസണ്‍ ഭൂമി സര്‍ക്കാരിന് പിടിച്ചെടുക്കാന്‍ അധികാരമില്ലെന്ന ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കും. സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനായി സര്‍ക്കാര്‍ നിയമനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ എജിക്കും റവന്യൂ അഡീഷ്ണല്‍ ചീഫ് സെക്രട്ടറിക്കും കത്ത് നല്‍കിയിട്ടുണ്ട്. ഹൈക്കോതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഉടന്‍ അപ്പീല്‍ നല്‍കും. നിയമം നിര്‍മ്മിച്ച് ഭൂമി ഏറ്റെടുക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സര്‍ക്കാരിന് ഭൂമി ഏറ്റെടുക്കാന്‍ അനുവാദമില്ലെന്ന് ഹൈക്കോടതി നേരത്തേ വിധിച്ചിരുന്നു. ഭൂമി ഏറ്റെടുക്കുന്ന സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി റദ്ദാക്കിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രതിസന്ധിയിലായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here