16
Aug 2018
Thursday

വാഹനാപകടത്തില്‍ മാധ്യമ പ്രവര്‍ത്തക അന്തരിച്ചു

journalist

മാധ്യമപ്രവര്‍ത്തക വാഹനാപകടത്തില്‍ മരിച്ചു. കിടങ്ങൂര്‍ കുളങ്ങരമുറിയില്‍ പരേതനായ കെ.എ.വാസുദേവന്റെ മകള്‍ സൂര്യ (29) ആണു മരിച്ചത്. സ്റ്റാര്‍ വിഷന്‍ ചാനലിലെ മാധ്യമപ്രവര്‍ത്തകയാണ് സൂര്യ.വെളളിയാഴ്ച രാത്രി ഏഴിന് അയര്‍ക്കുന്നം തിരുവഞ്ചൂര്‍ റോഡില്‍ ചപ്പാത്ത് നിഷ്‌കളങ്ക ജംക്ഷനിലായിരുന്നു അപകടം. ബന്ധുവിനോടൊപ്പം സൂര്യ സഞ്ചരിച്ചിരുന്ന ബൈക്കില്‍ വാന്‍ ഇടിക്കുകയായിരുന്നു.  തുടര്‍ന്ന് സൂര്യ തെറിച്ചു വീണു. നാട്ടുകാര്‍ സൂര്യയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  സൂര്യയുടെ പിതാവ് സി.പി.ഐ.എം അയര്‍ക്കുന്നം ഏരിയാ കമ്മിറ്റി അംഗമായിരുന്ന വാസുദേവന്‍ അഞ്ചു മാസം മുന്‍പാണു മരിച്ചത്. അമ്മ: സുശീല. സഹോദരി: സൗമ്യ.

journalist

Top