Advertisement

നീറ്റ് പരീക്ഷ നാളെ ; നിബന്ധനകള്‍ ശ്രദ്ധിക്കുക…

May 5, 2018
Google News 0 minutes Read

നാളെ നടക്കുന്ന നീറ്റ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകള്‍ കേരളത്തില്‍ ആരംഭിച്ചു. കേരളത്തില്‍ പത്ത് ജില്ലകളിലായി ഒരുലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നുണ്ട്. രാവിലെ പത്ത് മുതല്‍ ഒരു മണി വരെയാണ് പരീക്ഷ നടക്കുക. ഏഴര മുതല്‍ പരീക്ഷ ഹാളില്‍ പ്രവേശിക്കാം. അഡ്മിഷന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ നിര്‍ബന്ധമായും കരുതണം. വസ്ത്രധാരണത്തിന് നിബന്ധനയുണ്ട്. ഇളം നിറത്തിലുള്ള വസ്ത്രങ്ങളേ ധരിക്കാവൂ. ശിരോവസ്ത്രം ധരിച്ചവര്‍ പരിശോധനയ്ക്കായി ഒരു മണിക്കൂര്‍ നേരത്തേ എത്തണം. മൊബൈല്‍ ഫോണ്‍, വെള്ളംകുപ്പി, വാച്ച്, ഷൂസ്, വസ്ത്രങ്ങളിലെ വലിയ ബട്ടണ്‍ എന്നിവ അനുവദനീയമല്ല.

അധിക സെന്‍ററുകള്‍ ഇല്ലാത്ത തമിഴ് നാട്ടില്‍ നിന്നുമാത്രം അയ്യായിരത്തിലധികം വിദ്യാര്‍ഥികളാണ് നീറ്റ് പരീക്ഷ എഴുതാന്‍ കേരളത്തിലെത്തുന്നത്. ആയിരം രൂപയുടെ ധനസഹായത്തിന് പുറമെ കേരളത്തിലേക്ക് പ്രത്യേക ബസ് സര്‍വ്വീസും തമിഴ്നാട് സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് കേരള സര്‍ക്കാര്‍ പ്രത്രേക സഹായങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here