19
Oct 2018
Friday
24 - Comming soon

പി സതീശനെ ഇന്ന് ഹാജരാക്കും

p satheesan

സാമ്പത്തിക തട്ടിപ്പ് കേസില്‍ സിപിഎം നേതാവ് പി ശശിയുടെ സഹോദരന്‍ പി സതീശനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുക. കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്തും ആശ്രിത നിയമനത്തിന്റെ പേരിലും ലക്ഷങ്ങള്‍ തട്ടിയെന്നാണ് പി സതീശന് എതിരെയുള്ള കേസ്.  കേസ് മുഖ്യമന്ത്രിയുടെയും സിപിഎം നേതാക്കളുടെയും പേര് പറഞ്ഞായിരുന്നു തട്ടിപ്പ്.  കൂടുതല്‍ പേര്‍ തട്ടിപ്പിന് ഇരയായതായി സൂചനയുണ്ട്. എന്നാല്‍ അറസ്റ്റിലായ സഹോദരനുമായി വര്‍ഷങ്ങളായി ബന്ധമില്ലെന്നാണ് പി ശശിയുടെ നിലപാട്. വഞ്ചന, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കസബ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Top