Advertisement

ആര്‍എസ്എസ് വോട്ട് പരാമര്‍ശം; കാനത്തെ വെട്ടി സുധാകരന്‍

May 7, 2018
Google News 0 minutes Read
G. Sudhakaran

ചെങ്ങന്നൂരില്‍ ആര്‍എസ്എസ് വോട്ടും ഇടതുപക്ഷ മുന്നണി സ്വീകരിക്കുമെന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പരാമര്‍ശം ആശയക്കുഴപ്പമുണ്ടാക്കിയെന്ന് മന്ത്രി ജി. സുധാകരന്‍. ആര്‍എസ്എസ് വോട്ട് വേണ്ട എന്നത് സിപിഎമ്മിന്റെ പ്രഖ്യാപിത നയമാണ്. സിപിഎം ആര്‍എസ്എസ് വോട്ട് ആവശ്യപ്പെടാറുമില്ല. ആര്‍എസ്എസ് വോട്ട് സ്വീകരിക്കുമെന്ന കാനത്തിന്റെ പ്രസ്താവന ആശയക്കുഴപ്പമുണ്ടാക്കി. ആര്‍എസ്എസ് വോട്ട് നേടി സിപിഎം വിജയിച്ചിട്ടില്ല. ആ വോട്ട് ചോദിക്കാറുമില്ല. എന്നാല്‍, ചെങ്ങന്നൂരില്‍ ബിഡിജെഎസ്, കേരള കോണ്‍ഗ്രസ് എന്നിവരുടെ വോട്ടുകള്‍ സിപിഎമ്മിന് ലഭിക്കുമെന്നും സുധാകരന്‍ പറഞ്ഞു. ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് പിണറായി വിജയന്‍ സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here