Advertisement

ജിംഗിളുകളിലെ റഹ്മാനിസം

May 8, 2018
Google News 1 minute Read
ar rahman famous jingles

രണ്ട് ഓസ്‌ക്കാര്‍ പുരസ്‌ക്കാരങ്ങള്‍, ഒരു ബാഫ്താ (BAFTA ), നാല് ദേശീയപുരസ്‌ക്കാരങ്ങള്‍, നിരവധി ഫിലിം ഫെയര്‍ അവാര്‍ഡുകള്‍, എണ്ണിയാലൊടുങ്ങാത്ത മറ്റ് ബഹുമതികള്‍…ഇവയൊക്കെ സ്വന്തമാക്കിയ ഏ.ആര്‍ റഹ് മാന്‍ എന്ന പ്രതിഭാ ശാലിയുടെ സംഗീത ജീവിത്തതിന്റെ തുടക്കം വളരെ ലളിതമായ ജിംഗിളുകളിലൂടെയായിരുന്നു. കമേഴ്‌സ്യല്‍ മ്യൂസിക് ഡയറക്ടറായി രംഗത്തു വന്ന അദ്ദേഹം പല ഇന്ത്യന്‍ കമ്പനികള്‍ക്കു വേണ്ടിയും ജിംഗിളുകളും, പരസ്യ ക്യാംപെയ്‌നുകളും ചെയ്തിരുന്നു. ആദ്യ ആറു വര്‍ഷങ്ങളില്‍ പരസ്യഗാന സംവിധായകനായിരുന്ന അദ്ദേഹത്തിന് ആദ്യ ബ്രേക്ക് നല്‍കിയത് റോജയെന്ന ചിത്രത്തിലൂടെ മണിരത്‌നമാണ്. പ്രായ-ഭാഷാ ഭേദമില്ലാതെ ചുണ്ടുകളില്‍ തത്തിക്കളിച്ച പല ജിംഗിംളുകളുടെയും പിന്നില്‍ റഹ് മാനാണെന്നത് പലര്‍ക്കും അറിയില്ല. ചുരുങ്ങിയ സമയത്തിനുള്ളില്‍ ചങ്കിലേക്കിടിച്ചു കയറുന്ന ആ ജിംഗിംളുകളിലുണ്ടായിരുന്ന റഹ്മാനിസമാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കിയതും മണിരത്‌നത്തിന്റെ മനസിലേക്കെത്തിച്ചതും. അരവിന്ദ് സ്വാമി നായകനായ സിന്തോള്‍ പരസ്യം 1989 ന്റെ തുടക്കത്തില്‍ ജനങ്ങളേറ്റെടുത്തിരുന്നു. ഈ ജിംഗിംള്‍ റഹ്മാന്റെ സംഗീത മേധാശക്തിയില്‍ പിറന്നതാണ്.

തമിഴ് സംഗീതവും പാശ്ചാത്യ സംഗീതവും പാകത്തില്‍ കൂട്ടിയിണക്കിയ ലിയോ കോഫി ജിംഗിളാണ് പ്രശസ്തമായ മറ്റൊന്ന്. ഈ പരസ്യത്തിന്റെ ലോഞ്ചോടെ ലിയോ കോഫിയുടെ വില്‍പ്പന ഇരട്ടിയാവുകയും ചെയ്തു. പരസ്യത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം നടക്കണമെങ്കില്‍ റഹ്മാന്‍ ജിംഗിള്‍ ചെയ്യണമെന്നായി അവസ്ഥ.

1991 ലാണ് ഏഷ്യന്‍ പെയിന്റ്‌സിനായി അതിമനോഹരമായ ജിംഗിള്‍ തീം സോങ് ഏ.ആര്‍ റഹ്മാന്‍ കംപോസ് ചെയ്തത്. റഹ്മാന്റെ കരിയറില്‍ ബ്രേക്ക് നല്‍കാന്‍ ഇതിന് കഴിഞ്ഞു.

സംഗീതാരാധകരുടെ മനസില്‍ ഗൃഹാതുരത പടര്‍ത്തിയാണ് റഹ്മാന്റെ ടൈറ്റന്‍ ജിംഗിളിന്റെ കടന്നു വരവ്. മൊസാര്‍ട്ടിന്റെ 25ആം സിംഫണിയായിരുന്നു ഈ ജിംഗിളിന് ആധാരം. കേട്ടാല്‍ സംഗീതത്തില്‍ അലിഞ്ഞില്ലാതാകുന്ന അവസ്ഥയിലേക്ക് കൊണ്ട് പോകാന്‍ ഈ കഴിഞ്ഞിരുന്നു.

പരസ്യ സംഗീത്തിന്റെ പൂക്കാലമായിരുന്ന തൊണ്ണൂറുകള്‍ റഹ്മാന്‍ മാജിക്കിന്റെയും സുവര്‍ണ്ണകാലമായി. 1993 ല്‍ റോജയുടെ റിലീസിനു മുന്നെ തന്നെ റിലീസായ പ്രിമീയര്‍ പ്രഷര്‍കുക്കറിന്റെ പരസ്യം ജനശ്രദ്ധ നേടി.

1,999 ലെ ഇന്ത്യാ-ഓസ്‌ട്രേലിയ ടെസ്റ്റ് മാച്ച് കണ്ടവരൊന്നും മറക്കാനിടയില്ലാത്തതാണ് എംആര്‍എഫിന്റെ പരസ്യം. ഈ പരസ്യത്തിലാണ് റഹ്മാന്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടത്.

സിംപിളായി തുടങ്ങി പോപ്പുലറായ ജിംഗിളാണ് എയര്‍ടെല്ലിന്റേത്. വൈറലായി മാറിയ സംഗീതമാണ് എയര്‍ടെല്ലിന്റേത്.

ലിസാ റേയും സാരികളും നിഷ്പ്രഭമായിപ്പോയ ഗാര്‍ഡന്‍ സാരി പരസ്യമായിരുന്നു മറ്റൊന്ന്. റോജാ ജാനേമന്‍ എന്ന പാട്ടുമായി അടുത്തു നില്‍ക്കുന്നതായിരുന്നു ഈ ജിംഗിള്‍.

ബൈക്കിലേറാന്‍ ഇന്ത്യക്കാരെ പ്രേരിപ്പിച്ച ഹീറോ പരസ്യവും റഹ്മാന്റെ കീര്‍ത്തി കൂട്ടി.

റെനോയുടെ വാഹനങ്ങളേക്കാള്‍ ശ്രദ്ധ അടിച്ചു മാറ്റിയിരുന്നു അവയുടെ പരസ്യ സംഗീതം.

കമ്പനി ഫ്രഞ്ചായാലും, ജര്‍മ്മനായാലും മാറ്റ് കൂട്ടാന്‍ റഹ്മാന്‍ സംഗീതത്തിനാവുമെന്ന് തെളിയിക്കുന്നതാണ് അദ്ദേഹത്തിന്റെ ഓരോ ജിംഗിളുകളും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here