Advertisement

കൊച്ചിയിലെ ബാറുകളില്‍ എക്‌സൈസ് റെയ്ഡ്

May 8, 2018
Google News 0 minutes Read

കൊച്ചിയിലെ ബാറുകളില്‍ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ്‌ സിംഗിന്റെ നേതൃത്വത്തില്‍ എക്‌സൈസ് റെയ്ഡ്. ബാറുകളില്‍ അനുവദിക്കപ്പെട്ടതിനേക്കാള്‍ മദ്യകൗണ്ടറുകള്‍ അടക്കമുള്ള ക്രമക്കേടു കണ്ടെത്തി. നഗരത്തിലെ രണ്ടു ബാറുകളിൽ ക്രമക്കേട് കണ്ടെത്തിയ സംഘം ബാറുടമകൾക്കെതിരെയും മറ്റ് 10 പേർക്കെതിരെയും കേസെടുത്തു. കലൂർ ലാൻഡ് മാർക്ക്, ഇടപ്പള്ളി മാൻഷൻ എന്നീ ബാറുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്. ലൈസൻസിനു വിരുദ്ധമായി അധികം കൗണ്ടറുകളിലൂടെ വില്പന നടത്തിയെന്നതടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here