Advertisement

മാഹിയില്‍ വ്യാപക അക്രമം; പുതുച്ചേരി പോലീസിന്റെ ജീപ്പ് കത്തിച്ചു

May 8, 2018
Google News 0 minutes Read

തിങ്കളാഴ്ച രാത്രി കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ ഷാജിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രക്കിടയില്‍ മാഹിയില്‍ വ്യാപക അക്രമം. പുതുച്ചേരി പോലീസിന്റെ ജീപ്പ് അക്രമാസക്തരായ പാര്‍ട്ടി പ്രവര്‍ത്തകര്‍ തീവച്ച് നശിപ്പിച്ചു. സ്ഥലത്തെ ബിജെപി ഓഫീസിന് നേരെയും ആക്രമണമുണ്ടായി. മൃതദേഹം വഹിച്ചു കൊണ്ടുള്ള യാത്ര ഷാജിയുടെ സ്വദേശമായ പള്ളൂരില്‍ എത്തിയപ്പോഴാണ് അക്രമസംഭവങ്ങളുണ്ടായത്. തുടര്‍ന്ന് മുതിര്‍ന്ന നേതാക്കളും പോലീസും ഇടപെട്ട് സ്ഥിതി ശാന്തമാക്കുകയായിരുന്നു. ഷാജിയുടെ മൃതദേഹം പൊതുദര്‍ശനത്തിനു ശേഷം വീട്ടുവളപ്പിലാണ് സംസ്‌കരിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here