Advertisement

ആംബുലൻസിന് തീപിടിച്ച് രണ്ട് പേർ മരിച്ചു

May 8, 2018
Google News 0 minutes Read

ഡൽഹിയിൽ ആംബുലൻസിന് തീപിടിച്ച് രണ്ട് പേർ മരിച്ചു. ഡൽഹിയിലെ ഷെയ്ഖ് സാരായിലാണ് സംഭവം. അപകടം നടക്കുമ്പോൾ മൂന്നു പേരാണ് ആംബുലൻസിന് അകത്ത് ഉണ്ടായിരുന്നത്. കൊതുകുതിരി കത്തിച്ചുവെച്ച് ആംബുലൻസിനുള്ളിൽ കിടന്നുറങ്ങിയതായിരുന്നു മൂന്ന് പേരും. എന്നാൽ എങ്ങനെയാണ് ആംബുലൻസിന് തീപിടിച്ചതെന്ന് വ്യക്തമല്ല.

അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റയാളെ സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ മാൽവിയ നഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here