21
Aug 2018
Tuesday

ഗൃഹനാഥന്‍ സ്വയം ചിത ഒരുക്കി ആത്മഹത്യ ചെയ്തു

fire

മാളയില്‍ ഗൃഹനാഥന്‍ സ്വയം ചിത ഒരുക്കി ആത്മഹത്യ ചെയ്തു. മാണിയംപറമ്പില്‍ പ്രകാശനാണ് ആത്മഹത്യ ചെയ്തത്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. വീട്ടില്‍ ആരും ഇല്ലാതിരുന്നപ്പോഴാണ് സംഭവം. കുഴൂരുള്ള ഗീതയുടെ സഹോദരിയുടെ വിവാഹച്ചടങ്ങില്‍ സംബന്ധിക്കാനാണ് കുടുംബം കഴിഞ്ഞ ഏതാനും ദിവസങ്ങളായി മാളയിലെ വീട്ടിലെത്തിയത്. ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്ന ഇദ്ദേഹം പേസ്മേക്കര്‍ സ്ഥാപിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബമാണ് പ്രകാശന്റേത്. ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യം എന്താണെന്ന് വ്യക്തമല്ല.

fire

Top