25
May 2018
Friday

വാസുദേവന്റെ വീടാക്രമിക്കാൻ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്തി

വരാപ്പുഴയിൽ ആത്മഹത്യ ചെയ്ത വാസുദേവന്റെ വീടാക്രമിക്കാൻ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്തി. വടിവാൾ, ഇരുമ്പ് പൈപ്പ് തുടങ്ങിയവയാണ് പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയത്.

ആക്രമണത്തിന് ശേഷം ആയുധങ്ങൾ വീട്ട് പരിസരത്ത് തന്നെ ഉപേക്ഷിക്കുകയായിരുന്നു. കേസിലെ മൂന്ന് പ്രതികളെയും ദേവസ്വംപാടത്ത് എത്തിച്ച് തെളിവെടുത്തു.

Top