Advertisement

റിയാദ് ലക്ഷ്യം വെച്ച് വീണ്ടും ഹൂതികളുടെ മിസൈൽ ആക്രമണം

May 10, 2018
Google News 0 minutes Read

സൗദിയിലെ റിയാദ് ലക്ഷ്യം വെച്ച് വീണ്ടും ഹൂതികളുടെ മിസൈൽ ആക്രമണം. രണ്ട് തവണയായി നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണം സൗദി സൈന്യം തകർത്തു. ഇന്നലെ രാവിലെ 11.30ഓടെയാണ് ആക്രമണം നടന്നത്.

യമനിലെ ഹൂതി നേതാവും സുപ്രീം പൊളിറ്റിക്കൽ കൌൺസിൽ നേതാവുമായിരുന്ന സാലിഹ് അൽ സമദ് കഴിഞ്ഞ മാസം സഖ്യസേനയുടെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സൌദിയിലേക്ക് തുടർച്ചയായി മിസൈലെത്തുന്നത്.

കഴിഞ്ഞ മാസം റിയാദ്, നജ്‌റാൻ, ജസാൻ, അബഹ വിമാനത്താവളം എന്നിവിടങ്ങളിലക്ക് ഹൂതികൾ മിസൈലയച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here