Advertisement

നഴ്‌സുമാരുടെ ശമ്പള വർധന; മാനേജ്‌മെന്റുകളുടെ ആവശ്യം ഹൈക്കോടതി തള്ളി

May 11, 2018
Google News 0 minutes Read
nurses salary hike court dismisses management plea

നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണം സംബന്ധിച്ച സർക്കാർ വിജ്ഞാപനം സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട ആശുപത്രി ഉടമകളുടെ ഹർജി ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളി. വിജ്ഞാപനം ഇറക്കിയത് മാനദണ്ഡങ്ങൾ പാലിച്ചെന്ന സർക്കാർ വാദം കോടതി അംഗീകരിച്ചു.

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നേഴ്‌സ്മാരുടെ ശമ്പളം 20000 രൂപയായി നിശ്ചയിച്ച സർക്കാർ വിജ്ഞാപനം ചോദ്യം ചെയ്താണ് ആശുപത്രി ഉടമകൾ ഹൈ കോടതിയിൽ എത്തിയത്. തങ്ങളെ കേൾക്കാതെയാണു ഉത്തരവ് പുറത്തിറക്കിയത്. ശമ്പള പരിഷ്‌കരണം നടപ്പാക്കിയാൽ ആശുപത്രികൾ പൂട്ടേണ്ടി വരും. ഇടക്കാല ഉത്തരവിലൂടെ സർക്കാർ ഉത്തരവ് സ്റ്റേ ചെയ്യണം എന്നാണ് ഉടമകൾ ആവശ്യപ്പെട്ടത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here