23
May 2018
Wednesday

കർണ്ണാടകയിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു; രണ്ട് മണിക്കൂർ കൊണ്ട് 20 ശതമാനത്തിന് മുകളിൽ പോളിങ്

karnataka election

കർണാടകയിൽ വോട്ടെടുപ്പ് തുടങ്ങി. ആകെയുള്ള 224 മണ്ഡലങ്ങളിൽ 222 എണ്ണത്തിലാണ് രാവിലെ ഏഴ് മണി മുതൽ വോട്ടെടുപ്പ് പുരോഗമിക്കുന്നത്. ആയിരക്കണക്കിന് തിരിച്ചറിയൽ കാർഡുകൾ കണ്ടെടുത്ത ആർ.ആർ നഗറിലും പ്രചരണത്തിന് മുൻപ് സ്ഥാനാർത്ഥി മരിച്ച ജയനഗറിലും തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരിക്കുകയാണ്. രാവിലെ ഒൻപത് മണി വരെ 10.6 ശതമാനം പോളിങ് രേഖപ്പെടുത്തി. പല ബൂത്തുകളിലും രണ്ട് മണിക്കൂർ കൊണ്ട് 20 ശതമാനത്തിന് മുകളിൽ പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്.

56,696 പോളിങ് ബൂത്തുകളിലായി 5.12 കോടി വോട്ടർമാരാണ് ഇന്ന് വോട്ട് രേഖപ്പെടുത്തുന്നത്. 2600 സ്ഥാനാർഥികളാണ് കർണാടകയിൽ ജനവിധി തേടുന്നത്.

Top