Advertisement

ജീത്തു ജോസഫ് ചിത്രത്തില്‍ കാളിദാസ് ജയറാം നായകനാകുന്നു

May 13, 2018
Google News 0 minutes Read

കാളിദാസ് ജയറാം വീണ്ടും മലയാളത്തിലേക്ക് എത്തുന്നത് ജീത്തു ജോസഫ് ചിത്രത്തിലൂടെ. ജീത്തു ജോസഫിന്റെ അടുത്ത ചിത്രത്തില്‍ കാളിദാസ് നായകനാകുന്നു. കാളിദാസ് തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. സിനിമയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനായിട്ടില്ലെന്നും ഈ വര്‍ഷം അവസാനത്തോടെയായിരിക്കും ചിത്രം തുടങ്ങുക എന്നും കാളിദാസ് പറഞ്ഞു. അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന തമിഴ് സിനിമയ്ക്ക് ശേഷമാകും ജീത്തു ജോസഫ് ചിത്രം ആരംഭിക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here