Advertisement

ബാബു വധം; പ്രതികള്‍ കുറ്റം സമ്മതിച്ചു

May 14, 2018
Google News 0 minutes Read

മാഹിയിലെ പ്രാദേശിക സിപിഎം നേതാവ് കണ്ണിപ്പൊയിൽ ബാബു കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ ആർഎസ്എസ് പ്രവർത്തകർ കുറ്റം സമ്മതിച്ചു. കേസിൽ അറസ്റ്റിലായ നിജേഷ് കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തയാളാണെന്ന് പുതുച്ചേരി പോലീസ് വ്യക്തമാക്കി. ജെറിൻ, ശരത്ത് എന്നീ പ്രതികൾ ബാബുവിന്‍റെ ആക്രമിച്ച സംഘത്തെ രക്ഷപെടാൻ സഹായിച്ചവരാണെന്നും പോലീസ് കണ്ടെത്തി.

കേസിലെ ശേഷിക്കുന്ന പ്രതികളെ ഉടൻ പിടികൂടുമെന്നും ഇവർക്കായുള്ള അന്വേഷണം ഉൗർജിതമായി നടക്കുകയാണെന്നും പുതുച്ചേരി പോലീസ് അറിയിച്ചു. വർഷങ്ങളായുള്ള പകയാണ് ബാബുവിനെ കൊലപ്പെടുത്താൻ കാരണമെന്നാണ് പ്രതികൾ പോലീസിനോട് വെളിപ്പെടുത്തിയത്. മുൻകൂട്ടി തയാറാക്കിയ പദ്ധതികൾ പ്രകാരമാണ് കൊല നടത്തിയതെന്നും പിന്നീട് സ്ഥലത്ത് നിന്നും രക്ഷപെടുകയായിരുന്നുവെന്നും പ്രതികൾ സമ്മതിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here