16
Jan 2019
Wednesday
Save Alappad

ഐസിഎസ്ഇ, ഐഎസ്‌സി ഫലം പ്രഖ്യാപിച്ചു

exam

ഐസിഎസ്ഇ പത്താം ക്ലാസ്, ഐഎസ്‌സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലങ്ങള്‍ പ്രഖ്യാപിച്ചു. മലയാളി വിദ്യാര്‍ത്ഥികള്‍ നേട്ടം കൊയ്തു. കൗണ്‍സില്‍ ഫോര്‍ ദി ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍സ് നടത്തിയ പരീക്ഷകളില്‍ പത്താം ക്ലാസില്‍ 98.5 ആണു വിജയശതമാനം. പന്ത്രണ്ടാം ക്ലാസില്‍ 96.21 ശതമാനവും വിജയം രേഖപ്പെടുത്തി.

ദേശീയതലത്തിൽ, പന്ത്രണ്ടാം ക്ലാസിൽ കോട്ടയം, മാന്നാനത്തെ കെഇ ഇംഗ്ലിഷ് മീഡിയം സ്കൂളിലെ ആദിത്യ കൃഷ്ണൻ (99.25%) രണ്ടാമതും, തിരുവനന്തപുരം സെന്റ് തോമസ് റസിഡൻഷ്യൽ സ്കൂളിലെ ലക്ഷ്മി എസ്.സുനിൽ(99%) മൂന്നാമതും എത്തി. മുംബൈയിൽ നിന്നുള്ള സ്വയം ദാസ് ആണ് പത്താം ക്ലാസിൽ അഖിലേന്ത്യാ തലത്തില്‍ ഒന്നാം സ്ഥാനത്തെത്തിയത്(99.4 ശതമാനമാണ് മാർക്ക്). 99.5 ശതമാനം മാർക്കുമായി ഏഴു പേർ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഒന്നാമതെത്തി.

Top