Advertisement

കാക്കിയിട്ടവര്‍ കൈക്കോര്‍ത്തു; ഇടമലക്കുടിയില്‍ കുടിവെള്ളമെത്തി

May 14, 2018
Google News 0 minutes Read

പോലീസുകാര്‍ കൈകോര്‍ത്തപ്പോള്‍ ഇടമലക്കുടയില്‍ കുടിവെള്ളമെത്തി. മൂന്നാര്‍ ഡിവിഷനില്‍ നിന്നും സ്വരൂപിച്ച പണമുപയോഗിച്ചാണ് കുടികളില്‍ വെള്ളമെത്തിക്കാന്‍ അധിക്യതര്‍ നടപടികള്‍ സ്വീകരിച്ചത്. ഒന്നര കിലോമീറ്റര്‍ ദൂരത്തുനിന്നാണ് കുടിവെള്ളമെത്തിക്കുന്നത്.

ഇടമലക്കുടിയിലെ ആണ്ടവന്‍ കുടിയിലാണ് പോലീസിന്റെ നേത്യത്വത്തില്‍ ക്യഷിക്കും, കുടിക്കുന്നതിനുമായി വെള്ളമെത്തിക്കുന്നത്. ഇടമലക്കുടിയിലെ ട്രൈബല്‍ ഇന്റെലിജെന്റ് ഓഫീസര്‍മാരായ മധു, ഫക്രുദ്ദീന്‍, ലൈജാമോള്‍ എന്നിവരടങ്ങുന്ന സംഘം കുടികള്‍ സന്ദര്‍ശിച്ച് ഇവരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസ്സിലാക്കിയിരുന്നു. കുടിവെള്ളമാണ് ഇടമലക്കുടിക്കാരുടെ പ്രശ്‌നമെന്ന് മനസ്സിലാക്കിയ ഓഫീസര്‍മാര്‍ സംഭവം മൂന്നാര്‍ ഡിവൈഎസ്പി എസ്. അഭിലാഷിനേയും ജില്ലാ പോലീസ് മേധാവിയേയും അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഡിവൈഎസ്പിയുടെ നേത്യത്വത്തില്‍ പോലീസുകര്‍ കണ്ടെത്തിയ പണം ഉപയോഗിച്ച് ഓസുകളെത്തിക്കുകയായിരുന്നു. രാവിലെ മൂന്നാര്‍ ഡിവൈഎസ്പി ഓഫീസില്‍വെച്ച് കുടികളില്‍ വെള്ളമെത്തിക്കുന്നതിന് ആവശ്യമായ ഓസുകള്‍ കുടിക്കാര്‍ക്ക് വിതരണം ചെയ്തു.

40 കുടികളാണ് ഇടമലക്കുടിയില്‍ ഉള്ളത്. ഇവിടങ്ങളില്‍ അടുത്തഘട്ടമായി വെള്ളമെത്തിക്കുന്നതിനാണ് സംഘം ആലോചനകള്‍ നടക്കുന്നത്. സര്‍ക്കാരിന്റെ നേത്യത്വത്തില്‍ കുടികളില്‍ കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും അധിക്യതര്‍ പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here