Advertisement

ഡോ ഇ.സി ജോർജ് സുദർശന്റെ വേർപാടിൽ മുഖ്യമന്ത്രി അനുശോചിച്ചു

May 14, 2018
Google News 0 minutes Read

കേരളം ലോകത്തിന് സംഭാവന നൽകിയ അതുല്യ ശാസ്ത്രപ്രതിഭ ഡോ ഇ.സി ജോർജ്ജ് സുദർശന്റെ വേർപാടിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ക്വാണ്ടം ഒപ്റ്റിക്സ് എന്ന ശാസ്ത്ര ശാഖയ്ക്ക് അടിത്തറ പാകിയതിൽ പ്രമുഖനാണ് ഇ സി ജി സുദർശൻ. ലോകോത്തര കണ്ടുപിടുത്തം നടത്തിയിട്ടും നോബൽ സമ്മാനം സുദർശന് നിഷേധിക്കപ്പെടുന്ന സാഹചര്യവുമുണ്ടായി. ലോകത്തിന്റെ ഏതു കോണിലായാലും സ്വന്തം നാട്ടിലെ ശാസ്ത്ര വിഷയങ്ങളിൽ താത്പര്യം പ്രകടിപ്പിച്ച ശാസ്ത്ര പ്രതിഭയുടെ വേർപാട് സംസ്ഥാനത്തിനും തീരാനഷ്ടമാണ്. ഡോ.ഇ സി ജി സുദർശന് സംസ്ഥാനത്തിന്റെ എല്ലാ ആദരവും അർപ്പിക്കുന്നു. ഇ സി ജി സുദർശന്റെ കുടുംബത്തിന്റെയും ശാസ്ത്രലോകത്തിന്റെയും ദുഃഖത്തിൽ കേരളം പങ്കു ചേരുന്നതായും മുഖ്യമന്ത്രി അനുശോചനത്തിൽ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here