21
Aug 2018
Tuesday

ജറുസലമില്‍ യുഎസ് എംബസിക്ക് നേരെ പ്രതിഷേധം; ഇസ്രയേല്‍ നടത്തിയ വെടിവയ്പ്പില്‍ 37 പേര്‍ കൊല്ലപ്പെട്ടു

ജറുസലമിൽ യുഎസ് എംബസി തുറന്നതിൽ പ്രതിഷേധിച്ച പലസ്തീൻകാർക്കുനേരെ ഇസ്രയേൽ സേന നടത്തിയ വെടിവയ്പ്പിൽ 37 പേർ കൊല്ലപ്പെട്ടു. 1,300 പേർക്കു പരുക്കേറ്റു. ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലമിനെ അംഗീകരിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടികൾക്കു തുടക്കമായാണ് യുഎസ് ജറുസലമിൽ എംബസി തുറന്നത്. യുഎസ് അംബാസഡർ ഡേവിഡ് ഫ്രൈഡ്മാൻ എംബസി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. യുഎസിൽനിന്നുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സംഘവും ഇസ്രയേൽ നേതാക്കളും ചടങ്ങിൽ സംബന്ധിച്ചു. എംബസി തുറക്കുന്നതിനു മുന്നോടിയായാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.

Top