23
Jul 2018
Monday

ആരാധകന്റെ വിയോഗത്തില്‍ ഹൃദയം തകര്‍ന്ന് അല്ലു അര്‍ജ്ജുന്‍

allu arjun

മരണത്തിന് തൊട്ടു പുറകില്‍ നില്‍ക്കുകയായിരുന്നു ദേവ് സായി ഗണേഷ്. ചുറ്റും കൂടിയവരോട് ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ. എനിക്ക് അല്ലു അര്‍ജ്ജുനെ കാണണം. അത്രയ്ക്ക് ഇഷ്ടമായിരുന്നു ദേവിന് തന്റെ പ്രിയ താരത്തെ. ദേവിന്റെ സുഹൃത്തുക്കളും, കുടുംബം ഈ വിവരം അല്ലുവിനെ അറിയിച്ചു. ഒട്ടും കാത്തിരിക്കേണ്ടി വന്നില്ല താരം തന്റെ പ്രിയ ആരാധകന്റെ അടുത്ത് ഓടിയെത്തി. തന്റെ ഇഷ്ടതാരത്തെ ഹൃദയം കൊണ്ട് കണ്ട നിമിഷത്തില്‍ നിന്ന് മുന്നോട്ട് അധികം നാളുണ്ടായില്ല ദേവിന്. ആഗ്രഹസാഫല്യത്തിന്റെ നിവൃതിയില്‍ തന്നെ ദേവ് കണ്ണുകളടച്ചു. കഴിഞ്ഞ ആഴ്ചയാണ് അല്ലു അര്‍ജ്ജുന്‍ ദേവിനെ വിശാഖപ്പട്ടണത്തെ ആശുപത്രിയിലെത്ത് കണ്ടത്. ദേവിന്റെ മരണവാര്‍ത്ത അറിഞ്ഞ് ഹൃദയം തകരുന്നുവെന്നാണ് അല്ലു ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്.

Top