17
Jan 2019
Thursday
Save Alappad

നിയന്ത്രണം വിട്ട കാര്‍ 20 അടിയോളം താഴ്ചയിലേക്ക് വീണു

റാന്നിയില്‍ നിന്നും പത്തനംതിട്ട ഭാഗത്തേക്ക് പോകുകയായിരുന്ന റോഡാണ് അപകടത്തില്‍ പെട്ടത്. പുലര്‍ച്ചെ 3 മണിയോടെ മണ്ണാര്‍കുളഞ്ഞി ചന്തയ്ക്ക് സമീപമാണ് അപകടത്തില്‍ പെട്ടത്. റോഡിന്റെ വതല് വശത്ത് 20 അടിയോളം താഴ്ചയിലേക്ക് കാര്‍ പതിക്കുകയായിരുന്നു. പെരുമ്പാവൂര്‍ സ്വദേശികളായ കാര്‍ യാത്രക്കാരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാന പാതയിലുള്ള പുനലൂര്‍ റോഡില്‍ അപകടം വര്‍ധിച്ചു വരികയാണ്. നിരന്തരം അപകടം ഉണ്ടാകുന്ന സ്ഥലമായിട്ടും വേണ്ടത്ര മുന്‍ കരുതലുകള്‍ സ്വീകരിക്കാത്തതാണ് അപകടം വര്‍ധിക്കാന്‍ കാരണം.

Top