17
Oct 2018
Wednesday
24 - Comming soon

മൂന്നാറിൽ തൊഴിലാളി ഷോക്കേറ്റു മരിച്ചു

മൂന്നാറിൽ തൊഴിലാളി ഷോക്കേറ്റു മരിച്ചു. തിരുവല്ല സ്വദേശി അബ്ദുള്ളയാണ് മരിച്ചത്. മൂന്നാർ ഫെസ്റ്റിൽ ജോലിക്കായി എത്തിയ തൊഴിലാളിയാണ് ജോലിക്കിടയില്‍ വൈദ്യുതാഘാതമേറ്റ് മരിച്ചത്. രാവിലെ ഫെസ്റ്റ് നടക്കുന്ന പഴയ മൂന്നാറിലെ ഹൈ അൾറ്റിറ്റ്യൂഡ് ട്രൈനിംഗ്‌ സെന്ററിന് പുറത്ത് പരസ്യ ബോർഡുകൾ പ്രദർശിപ്പിക്കുന്നതിനിടയിൽ മുകളിലൂടെ പോയ വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നതിനായി കമ്പി ഉയർത്തവെ ഇലവൻ കേ.വി ലയനിൽ തട്ടുകയായിരുന്നു. തെറിച്ചുവീണ അബ്ദ്ദുള്ളയെ തൊട്ടടുത്ത മൂന്നാർ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Top