Advertisement

ഫറോക്ക് നഗരസഭയില്‍ യുഡിഎഫിനു ഭരണം നഷ്ടപ്പെട്ടു; എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി

May 16, 2018
Google News 1 minute Read

കോഴിക്കോട് ഫറോക്ക് നഗരസഭയില്‍ യുഡിഎഫിനു ഭരണം നഷ്ടപ്പെട്ടു. നഗരസഭാധ്യക്ഷ മുസ്ലിം ലീഗിലെ പി. റുബീനയ്‌ക്കെതിരേ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. 38 അംഗ കൗണ്‍സിലില്‍ 22 പേര്‍ പ്രമേയത്തെ അനുകൂലിച്ചു. രണ്ടു കോണ്‍ഗ്രസ് അംഗങ്ങളും ഒരു ലീഗ് അംഗവും ഒരു സ്വതന്ത്ര അംഗവും അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചു വോട്ടു ചെയ്തു. വോട്ടെടുപ്പില്‍ മറ്റ് യുഡിഎഫ് അംഗങ്ങള്‍ പങ്കെടുത്തില്ല. കക്ഷി നില: യുഡിഎഫ്- 17, എല്‍ഡിഎഫ്- 18, ബിജെപി- 1, സ്വതന്ത്രര്‍- 2. കോഴിക്കോട് മുസ്ലിം ലീഗിന് ഭരണമുണ്ടായിരുന്ന ഏക നഗരസഭയാണ് ഫറോക്ക്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here