Advertisement

ശ്രീജിത്തിന്റെ ഭാര്യയ്ക്ക് നിയമന ഉത്തരവ് കൈമാറി

May 17, 2018
Google News 1 minute Read
akhila

വരാപ്പുഴയില്‍ കസ്റ്റഡി മരണത്തില്‍ മരിച്ച ശ്രീജിത്തിന്റെ ഭാര്യ അഖിലയ്ക്ക് നിയമന ഉത്തരവ് കൈമാറി. കളക്ടറാണ് നിയമന ഉത്തരവ് നല്‍കിയത്. എറണാകുളം ജില്ലാ റവന്യൂ എസ്റ്റാബ്ലിഷ്മെന്റില്‍ വില്ലേജ് അസിസ്റ്റന്റ് തസ്തികയാണ് സര്‍ക്കാറിന് കളക്ടര്‍ . റിപ്പോര്‍ട്ട് ചെയ്തിരുന്നത്. അഖിലയുടെ വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് റവന്യൂ വകുപ്പില്‍ വില്ലേജ് അസിസ്റ്റന്റ് തസ്തികയിലാണ് ജോലി ലഭിച്ചിരിക്കുന്നത്.  വീടിന് സമീപത്ത് തന്നെ നിയമനം നല്‍കും. സര്‍ക്കാറിന് വേണ്ടി പ്രിന്‍സിപ്പള്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയാണ് നിയമന ഉത്തരവ് ഇറക്കിയത്. ഇതോടൊപ്പം സര്‍ക്കാര്‍ പ്രഖ്യാപിച്ച 10ലക്ഷം രൂപ സഹായധനവും കൈമാറി.

ഏപ്രില്‍ ഒമ്പതിനാണ് ശ്രീജിത്ത് പോലീസ് കസ്റ്റഡിയില്‍ മരിക്കുന്നത്.

akhila

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here