Advertisement

വാങ്കഡെയില്‍ കണ്ണീരണിഞ്ഞ് രാഹുല്‍; പാഴായത് മികച്ച ഇന്നിംഗ്‌സ്

May 17, 2018
Google News 4 minutes Read

മുംബൈ ഇന്ത്യന്‍സ്- പഞ്ചാബ് കിംഗ്‌സ് ഇലവന്‍ ഐപിഎല്‍ പോരാട്ടത്തില്‍ നാടകീയ വിജയം സ്വന്തമാക്കി മുംബൈ പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തി. എന്നാല്‍, വിജയത്തിനരികെ എത്തിയ പഞ്ചാബ് പരാജിതരായി മടങ്ങി.

മുംബൈയ്‌ക്കെതിരെ തോറ്റതോടെ പൊലിഞ്ഞത് പഞ്ചാബിന്റെ പ്ലേ ഓഫ് സാധ്യതകളാണ്. മുംബൈ ആരാധകര്‍ വിജയം ആഘോഷിച്ചപ്പോള്‍ അവരുടെ കണ്ണുകള്‍ കെ.എല്‍. രാഹുലിലേക്ക്… അയാള്‍ തലതാഴ്ത്തി ഇരിക്കുകയാണ്…ഈ പരാജയം രാഹുലിന് താങ്ങാന്‍ സാധിക്കില്ല. നാടകീയത നിറഞ്ഞ മത്സരത്തില്‍ മൂന്ന് റണ്‍സിനാണ് പഞ്ചാബ് മുംബൈയ്ക്ക് മുന്നില്‍ വീണത്. അതും വിജയതീരത്ത് എത്തുമെന്ന് ഉറപ്പായ ശേഷം…അവസാന ഓവര്‍ വരെ പൊരുതിയായിരുന്നു പഞ്ചാബ് കീഴടങ്ങിയത്.

പഞ്ചാബിന് വേണ്ടി മുംബൈ വാങ്കഡെയില്‍ കെ.എല്‍. രാഹുല്‍ താരമായി. പക്ഷേ, ഒടുക്കം പരാജയത്തിനും രാഹുല്‍ സാക്ഷിയായി…മുംബൈ ഉയര്‍ത്തിയ 187 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് രാഹുലിന്റെ കരുത്തില്‍ കുതിച്ച പഞ്ചാബ് 183 റണ്‍സിന് അടിയറവ് പറഞ്ഞു. മുംബൈയുടെ അവസാന ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ടീം ബോക്‌സിലിരുന്ന് കെ.എല്‍. രാഹുല്‍ തലതാഴ്ത്തി. 60 പന്തില്‍ നിന്ന് 94 റണ്‍സാണ് രാഹുല്‍ കുറിച്ചത്.

ഈ മികച്ച ഇന്നിംഗ്‌സിന്റെ ബലത്തില്‍ റണ്‍വേട്ടയില്‍ ഒന്നാമതെത്തിയ കെ.എല്‍ രാഹുല്‍ ഓറഞ്ച് ക്യാപ് സ്വന്തമാക്കി. പടക്കളത്തില്‍ അവസാനം വരെ പോരാടിയിട്ടും പരാജിതനായി മടങ്ങേണ്ടി വന്ന രാഹുലിന് ഓറഞ്ച് ക്യാപ് അത്ര സന്തോഷം പകരുന്നതല്ല.

നിലവില്‍ 13 മത്സരങ്ങളില്‍ നിന്നായി 59.27 ശരാശരിയില്‍ 652 റണ്‍സാണ് രാഹുലിന്റെ സമ്പാദ്യം. ആറു അര്‍ധസെഞ്ച്വറി ഉള്‍പ്പെടെയാണിത്, പുറത്താകാതെ നേടിയ 95 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here