Advertisement

ജെഡിഎസ് എംഎൽഎമാർ ഹൈദരബാദിൽ

May 18, 2018
Google News 0 minutes Read

ജെഡിഎസ് എംഎൽഎമാരെ ഹൈദരബാദിൽ എത്തിച്ചു. ജെഡിഎസ് നേതാവ് കുമാരസ്വാമിയുടെ നേതൃത്വത്തിലാണ് എംഎൽഎമാർ ബെംഗളൂരുവിട്ടത്. നേരത്തെ എംഎൽ എമാരെ വാളയാർ അതിർത്തി വഴി കൊച്ചിയിലേക്ക് മാറ്റുമെന്ന് സൂചനയുണ്ടായിരുന്നു.

കർണാടകയിൽ എം എൽ എമാരെ താമസിപ്പിച്ച റിസോർട്ടിനുള്ള സുരക്ഷ കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ പിൻവലിച്ചതിനെത്തുടർന്നാണ് എം എൽ എമാരെ ബാംഗ്ലൂരുവിൽ നിന്നും മാറ്റിയത്. 36 ജെഡി എസ് എം എൽ എമാരാണ് ഹൈദരാബാദിൽ എത്തിയത്. കോണ്‍ഗ്രസ് എംഎല്‍എമാരെ എങ്ങോട്ടാണ് മാറ്റിയത് എന്ന കാര്യത്തില്‍ വ്യക്തതയില്ല.

അതേസമയം, കർണാടക സർക്കാർ രൂപീകരണ വിഷയത്തിൽ സുപ്രീംകോടതി ഇന്ന് വാദം കേൾക്കും. സർക്കാറുണ്ടാക്കാൻ യെദ്യൂരപ്പയെക്ഷണിച്ച നടപടി ശരിയാണോയെന്ന് കോടതി പരിശോധിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here