Advertisement

ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് ഗവര്‍ണറെ സമീപിച്ചു

May 18, 2018
Google News 0 minutes Read

ഗോ​വ​യി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോണ്‍ഗ്രസ് ഗവര്‍ണറെ സമീപിച്ചു. കോ​ണ്‍​ഗ്ര​സി​ന്‍റെ നി​യ​മ​സ​ഭാ ക​ക്ഷി നേ​താ​വ് ച​ന്ദ്ര​കാ​ന്ത് ക​വ്ലേ​ക്ക​ർ ഗ​വ​ർ​ണ​ർ മൃ​ഥു​ല സി​ൻ​ഹ​യ്ക്ക് ക​ത്ത് ന​ൽ​കി. കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​മാ​രും ഇ​തേ ആ​വ​ശ്യ​മു​ന്ന​യി​ച്ച് ഗ​വ​ർ​ണ​റെ ക​ണ്ടു. സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​നു​ള്ള പി​ന്തുണ ത​ങ്ങ​ൾ​ക്കു​ണ്ടെ​ന്നും അ​ത് നി​യ​മ​സ​ഭ​യി​ൽ തെ​ളി​യി​ക്കു​മെ​ന്നും കോ​ൺ​ഗ്ര​സ് വ്യ​ക്ത​മാ​ക്കി. ക​ർ​ണാ​ട​ക​യി​ൽ ഗ​വ​ർ​ണ​ർ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യെ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ ക്ഷ​ണി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ഗോ​വ​യി​ൽ കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​മാ​ർ ഗ​വ​ർ​ണ​റെ ക​ണ്ട​ത്.

40 അം​ഗ​സ​ഭ​യി​ൽ കോ​ണ്‍​ഗ്ര​സ് 17 സീ​റ്റ് നേ​ടി ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യി​രു​ന്നു. എ​ന്നാ​ൽ 13 സീ​റ്റു​ക​ൾ മാ​ത്ര​മു​ള്ള ബി​ജെ​പി​യാ​ണ് ഗോ​വ ഭ​രി​ക്കു​ന്ന​ത്. കോ​ണ്‍​ഗ്ര​സി​ൽ​നി​ന്നു ഒ​രു അം​ഗ​ത്തെ അ​ട​ർ​ത്തി​യെ​ടു​ക്കു​ക​യും മ​റ്റു പാ​ർ​ട്ടി​ക​ളി​ലെ പ​ത്ത് എംഎ​ൽ​എ​മാ​രു​ടെ പി​ന്തു​ണ കൂ​ടി നേ​ടി​യാ​ണ് മ​നോ​ഹ​ർ പ​രീ​ക്ക​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബി​ജെ​പി സ​ർ​ക്കാ​ർ ഗോ​വ​യി​ൽ അ​ധി​കാ​ര​മേ​റ്റ​ത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here