16
Aug 2018
Thursday

കോട്ടയത്ത് ഒരു കുടുംബത്തിലെ നാല് പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

suicide four of a family found dead in kottayam

കോട്ടയത്ത് ഒരു കുടുംബത്തിലെ നാല് പേരെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വയല പടിഞ്ഞാറേ കൂടല്ലൂർ സ്വദേശി സിനോജും(45) ഭാര്യ നിഷ (35) മക്കളായ സൂര്യതേജസ് (12), ശിവതേജസ് (7) എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു.

ഭിന്നശേഷിക്കാരനായ ബന്ധു സംഭവസമയത്ത് വീട്ടിലുണ്ടെയിരുന്നുവെങ്കിലും ഈ കുട്ടി ഒന്നും അറിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സനോജിന്റെ കാർ ഓടിക്കുന്ന ആൾ രാവിലെ വണ്ടിയെടുക്കാനെത്തിയപ്പോഴാണ് സംഭവമറിയുന്നത്.

കിടങ്ങൂരിൽ പണമിടപാട് സ്ഥാപനം നടത്തുന്നയാളാണ് സനോജ്. സാമ്പത്തിക പ്രയാസങ്ങളാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

Top