Advertisement

റമദാനിൽ ആറ് മണിക്കൂറിലേറെ ജോലി പാടില്ലെന്ന് സൗദി തൊഴിൽ മന്ത്രാലയം

May 18, 2018
Google News 0 minutes Read

റമദാനിൽ ആറ് മണിക്കൂറിലേറെ ജോലി പാടില്ലെന്ന് സൗദി തൊഴിൽ മന്ത്രാലയം. പ്രവർത്തന സമയം കുറച്ചത് കർശനമായി പാലിക്കണമെന്ന് തൊഴിൽ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. സ്വകാര്യ സ്ഥാപനങ്ങളിൽ ആറ് മണിക്കൂറാണ് പ്രവർത്തന സമയം. ഉത്തരവ് ലംഘിക്കുന്നത് നിയമലംഘനമായി കണക്കാക്കുമെന്നും തൊഴിൽമന്ത്രാലയം അറിയിച്ചു.

ഗവൺമെന്റ് ജീവനക്കാർക്ക് റമദാനിൽ അഞ്ചു മണിക്കൂറാണ് പ്രവൃത്തി സമയം. രാവിലെ പത്തു മുതൽ ഉച്ചയ്ക്കു ശേഷം മൂന്നു വരെയാണ് ഗവൺമെന്റ് വകുപ്പുകളും ഓഫീസുകളും പ്രവർത്തിക്കുക. റമദാൻ 23 ന് വ്യാഴാഴ്ച ഈദുൽഫിത്ര്! അവധിക്ക് സർക്കാർ ഓഫീസുകൾ അടക്കും. പിന്നീട് ശവ്വാൽ ആറിന് ബുധനാഴ്ചയാണ് പ്രവർത്തനം തുടങ്ങുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here