Advertisement

കീഴാറ്റൂരിലെ ബൈപ്പാസ് വിരുദ്ധ സമരം ശക്തമാക്കുന്നു: 26ന് കളക്ട്രേറ്റ് മാർച്ച്

May 19, 2018
Google News 0 minutes Read

കീഴാറ്റൂരിൽ ബൈപ്പാസ് വിരുദ്ധ സമരം വീണ്ടും ശക്തമാക്കാനൊരുങ്ങി വയൽക്കിളികൾ. ഈ മാസം 26ന് കീഴാറ്റൂരിൽ നിന്ന് കണ്ണൂർ കളക്ടറുടെ ക്യാമ്പ് ഓഫീസിലേക്ക് മാർച്ച് നടത്താൻ തീരുമാനമായി. ജില്ലയിൽ ബൈപ്പാസിനെതിരെ സമരം നടത്തുന്ന മുഴുവൻ ആളുകളെയും അണി നിരത്തിയാണ് മാർച്ച്.

അവസാനവട്ട നോട്ടിഫിക്കേഷൻ നടപടികൾ നിർത്തി വെക്കുക, അലൈമെന്റ് ശാസ്ത്രീയമായി പുനർനിർണയിക്കുക, കീഴാറ്റൂരിൽ നടത്തിയ പാരിസ്ഥിതിക പഠനറിപ്പോർട്ട് പ്രസിദ്ധീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്. നിർദ്ദിഷ്ട ബൈപ്പാസിനെതിരെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സമരം നടത്തുന്നവരെ കൂടി മാർച്ചിൽ അണിനിരത്താനാണ് സമരസമിതിയുടെ തീരുമാനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here