Advertisement

മന്ത്രിസഭാ രൂപീകരണത്തിന് ഗവര്‍ണര്‍ ക്ഷണിച്ചു; കുമാരസ്വാമി മന്ത്രിസഭ തിങ്കളാഴ്ച അധികാരമേല്‍ക്കും

May 19, 2018
Google News 9 minutes Read

കര്‍ണാടകത്തിലെ പുതിയ മുഖ്യമന്ത്രിയായി ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി തിങ്കളാഴ്ച അധികാരമേല്‍ക്കും. മന്ത്രിസഭ രൂപീകരിക്കാന്‍ ഗവര്‍ണര്‍ വാജുപേയ് വാല കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യത്തെ ക്ഷണിച്ചു. ഗവര്‍ണറുമായി എച്ച്.ഡി. കുമാരസ്വാമി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് തീരുമാനം. തിങ്കളാഴ്ച ബംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുക. ഉച്ചക്ക് 12 നും 1 നും ഇടിയാകും കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുക. മറ്റ് വകുപ്പ് മന്ത്രിമാരും അതിന് പിന്നാലെ സത്യപ്രതിജ്ഞ ചെയ്യും. കോണ്‍ഗ്രസ് നേതാവ് ജി. പരമേശ്വരയാകും ഉപമുഖ്യമന്ത്രി സ്ഥാനത്തെത്തുക. മറ്റ് മന്ത്രിമാരെ കുറിച്ചുള്ള വിവരങ്ങള്‍ ഇരു പാര്‍ട്ടികളും എകകണ്ഠമായി തീരുമാനിക്കും. സ്ഥിരതയുള്ള സര്‍ക്കാരിന് രൂപം നല്‍കുമെന്ന് ഗവര്‍ണറുമായുള്ള കൂടിക്കഴ്ചയ്ക്ക് ശേഷം കുമാരസ്വാമി പറഞ്ഞു.

രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും. സത്യപ്രതിജ്ഞാചടങ്ങിന് മമതാ ബാനർജി, എംകെ സ്റ്റാലിൻ, മായാവതി, ചന്ദ്രശേഖർ റാവു, ചന്ദ്രബാബു നായിഡു, അഖിലേഷ് യാദവ് എന്നിലവരുൾപ്പെടെ പ്രതിപക്ഷ ദേശീയ നേതാക്കളെയും ക്ഷണിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here