Advertisement

പാകിസ്ഥാന് ഇന്ത്യയുടെ തിരിച്ചടി; പാക് ബങ്കര്‍ ബിഎസ്എഫ് തകര്‍ത്തു

May 20, 2018
Google News 0 minutes Read

വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ച്ച​ശേ​ഷ​വും ജ​മ്മു കാ​ഷ്മീ​രി​ലെ അ​ന്താ​രാ​ഷ്ട്ര അ​തി​ർ​ത്തി​യി​ൽ പാ​ക്കി​സ്ഥാ​ൻ വെ​ടി​വ​യ്പ് തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ച് ഇ​ന്ത്യ. പാ​ക്കി​സ​ഥാ​നി​ൽ​നി​ന്നു തു​ട​ർ​ച്ച​യാ​യി വെ​ടി​വ​യ്പ് ന​ട​ത്തി​യ ഒ​രു ബ​ങ്ക​ർ ബി​എ​സ്എ​ഫ് റോ​ക്ക​റ്റ് ഉ​പ​യോ​ഗി​ച്ചു ത​ക​ർ​ത്തു.

ആ​ക്ര​മ​ണ​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ ബി​എ​സ്എ​ഫ് പു​റ​ത്തു​വി​ട്ടു. പാ​ക്കി​സ്ഥാ​ൻ ബ​ങ്ക​ർ ല​ക്ഷ്യ​മാ​ക്കി റോ​ക്ക​റ്റ് പാ​യു​ന്ന​തും ഒ​രു ബ​ങ്ക​ർ ത​ക​ർ​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാ​ൻ ക​ഴി​യും. ഇ​ൻ​ഫ്രാ​റെ​ഡ് കാ​മ​റ ഉ​പ​യോ​ഗി​ച്ചാ​ണു ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യി​ട്ടു​ള്ള​ത്. ബി​എ​സ്എ​ഫ് വെ​ടി​വ​യ്പ് ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്ന് പാ​ക്കി​സ്ഥാ​ൻ സൈ​ന്യം ഇ​ന്ത്യ​ൻ സൈ​ന്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടെ​ന്നും വെ​ടി​നി​ർ​ത്ത​ലി​ന് അ​പേ​ക്ഷി​ച്ചെ​ന്നും സൈ​നി​ക വൃ​ത്ത​ങ്ങ​ൾ അ​വ​കാ​ശ​പ്പെ​ടു​ന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കശ്മീര്‍ സന്ദര്‍ശനത്തിന് തൊട്ടു പിന്നാലെയാണ് പാകിസ്ഥാന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ ബിഎസ്എഫ് പ്രത്യാക്രമണം നടത്തിയത്. നിയന്ത്രണരേഖയ്ക്ക് സമീപം നിരവധി പാകിസ്ഥാന്‍ ബങ്കറുകള്‍ തകര്‍ക്കുന്ന വീഡിയോ സൈന്യം തന്നെ പുറത്ത് വിട്ടു. പാകിസ്ഥാൻ കഴിഞ്ഞ ദിവസം നടത്തിയ വെടിവയ്പ്പില്‍ ഒരു ബിഎസ്എഫ് ജവാനും നാല് നാട്ടുകാരും കൊല്ലപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ രണ്ട് ആഴ്ച്ചക്കിടെ  ആറ് തവണയാണ് പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here