പേരാമ്പ്രയിലെ വൈറസ് ബാധ; കേന്ദ്ര റിപ്പോര്‍ട്ട് നാളെ
പേരാമ്പ്രയിലെ അപൂർവ വൈറസ് ബാധയില്‍ കേന്ദ്ര റിപ്പോര്‍ട്ട് നാളെ വരും. കേന്ദ്ര സംഘത്തിന്‍റെ പ്രാഥമിക പരിശോധന ഉച്ചയോടെ പൂർത്തിയായി. നാളെ വൈകിട്ടോടെ കേന്ദ്ര സംഘത്തിന്‍റെ റിപ്പോർട്ട് ലഭിക്കും. മണിപ്പാൽ കസ്തൂർബ മെഡിക്കൽ കോളജിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് വിഭാഗം മേധാവി ഡോ. അരുണ്‍ കുമാറിന്‍റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് പരിശോധന നടത്തിയത്.
ഇതിനിടെ പേരാന്പ്രയിൽ 25 പേര്‍ക്കുകൂടി പനി ബാധിച്ചതായി വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. ഇവരിൽ ആറു പേരുടെ നില ഗുരുതരമാണ്. പനി ബാധിച്ചവർ നിരീക്ഷണത്തിലാണ്. തലച്ചോറിന്റേയും ഹൃദയത്തിന്റേയും പ്രവര്‍ത്തനത്തെ ബാധിക്കുന്ന വൈറസ് ബാധയാണിത്.
nipa virus
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here